വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയത് 719: സംഭവം കടനാട് പഞ്ചായത്തിലെ ബൂത്തില്‍; പരാതി

 

കോട്ടയം: വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്തവരുടെ എണ്ണവും രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫും എല്‍ഡിഎഫും പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നല്‍കി. കടനാട് പഞ്ചായത്തിലെ 25 -ാം നമ്പർ ബൂത്തിലാണ് വോട്ടിംഗ് യന്ത്രത്തിലെ പിശക് ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ വോട്ട് ചെയ്തത് 715 പേരാണ്. എന്നാൽ മെഷീനിൽ 719 വോട്ടുകള്‍ രേഖപ്പെടുത്തി. പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിംഗ് ഓഫീസർ ബൂത്ത് ഏജന്‍റുമാരെ അറിയിച്ചു.

Comments (0)
Add Comment