സന്നിധാനത്ത് പ്രതിഷേധിച്ച് അറസ്റ്റിലായ 68 പേരും 14 ദിവസത്തേയ്ക്ക് റിമാന്‍റില്‍

Jaihind Webdesk
Monday, November 19, 2018

Sabarimala-68-protestors-arrested-remand

ശബരിമല സന്നിധാനത്ത് പ്രതിഷേധിച്ചതിന് കസ്റ്റഡിയില്‍ എടുത്തവരെ 14 ദിവസത്തേയ്ക്ക് റിമാന്‍റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയ 68 പേരാണ് ഇന്നലെ അറസ്റ്റിലായത്. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
ഇവരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചില്ല. ബുധനാഴ്ചയായിരിക്കും ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ഇവരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.

നിരോധനാജ്ഞ ലംഘനം, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ തുടങ്ങിയവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.