ബ്രസീലില്‍ വിമാനം തകര്‍ന്ന് 62 പേർ മരിച്ചു; വീണത് ജനവാസമേഖലയില്‍, ഒട്ടേറെ വീടുകള്‍ തകർന്നു

Jaihind Webdesk
Saturday, August 10, 2024

 

സാവോപോളോ: ബ്രസീലില്‍ വിന്‍യെദോ നഗരത്തില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 62 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ വീടുകളും തകര്‍ന്നു. സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ എടിആര്‍72 വിമാനത്തില്‍ 58 യാത്രക്കാരും 4 ജീവനക്കാരുമുണ്ടായിരുന്നു. വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്‍റെയും തീപിടിക്കുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടകാരണം വ്യക്തമല്ല. സാവോപോളോ നഗരത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണു അപകടമുണ്ടായത്.വിൻഹെഡോ നഗരത്തിലാണ് വിമാനം വീണതെന്ന് പ്രാദേശിക അഗ്നിശമന സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു വീട്ടുമുറ്റത്തേക്കാണ് വിമാനം പതിച്ചതെന്നാണ് വിവരം. അപകടത്തിന്‍റെ കാരണമടക്കം ഉള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായി വരികയാണ്.