കണ്ണൂരിലും വെടിയുണ്ടകൾ കണ്ടെത്തി; പിടിച്ചെടുത്തത് കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍

Jaihind News Bureau
Saturday, February 22, 2020

കണ്ണൂരിലും വെടിയുണ്ടകൾ കണ്ടെത്തി. കിളിയന്തറയിൽ വെടിയുണ്ടകൾ പിടിച്ചെടുത്തത്. കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 60 വെടിയുണ്ടകളാണ് പിടികൂടിയത്. ആറ് പായ്ക്കറ്റുകളിലായി കടത്തിയ വെടിയുണ്ടകളാണ് എക്‌സൈസ് പിടിച്ചത്. പിടി കൂടിയത് കർണാടക അതിർത്തിയിലെ ചെക്ക്‌പോസ്റ്റിൽ വച്ചാണ്. നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളെന്ന് പോലീസ് . തില്ലങ്കേരി മച്ചൂർമല സ്വദേശി പ്രമോദ് പിടിയിൽ.