കുവൈറ്റില്‍ കൊവിഡ് മൂലം നാല് മരണം: ആകെ രോഗികള്‍ എണ്ണം 4377 ആയി; ഇതില്‍ 1997 പേരും ഇന്ത്യക്കാര്‍

Jaihind News Bureau
Friday, May 1, 2020

കുവൈറ്റ് : കൊവിഡ് മൂലം കുവൈറ്റില്‍ നാല് പേര്‍ കൂടി മരിച്ചു. ഇന്ത്യ ,കുവൈറ്റ് ,ഈജിപ്റ്റ് , ബംഗ്ലാദേശ് പൗരന്മാരാണ് മരിച്ചത് . ഇതോടെ മരിച്ചരുടെ എണ്ണം 30 ആയി കൂടി. ഇന്ന് 353 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കുവൈറ്റില്‍ ഇത് വരെയായി രോഗം  ബാധിച്ചവരുടെ എണ്ണം 4377  ആണ്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 103 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 1997 ആയി. പുതിയതായി 63 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം  1602 ആയി. 2745 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.