തമിഴ്നാട്ടിലെ ക്വാറിയില്‍ സ്ഫോടനം: 4 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; നടുക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ | VIDEO

Jaihind Webdesk
Wednesday, May 1, 2024

 

ചെന്നൈ: തമിഴ്നാട്ടിലെ കരിയാപ്പട്ടിയില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ 4 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. വിരുദുനഗർ അഗ്നിശമനസേന ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.  മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണർ മധുര-തൂത്തുക്കുടി ദേശീയപാത ഉപരോധിച്ചു.

സ്ഫോടനത്തിന്‍റെ പ്രകമ്പനം 20 കിലോമീറ്റർ ദൂരെ വരെ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. പാറ പൊട്ടിക്കാനായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ക്വാറിക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. ജില്ലാ കളക്ടർ വി.പി. ജയശീലൻ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.