നടൻ കമൽഹാസന്റെ ചെന്നൈ പൂനമല്ലിയിലെ ഷൂട്ടിംഗ് സെറ്റിൽ ക്രെയിൻ മറിഞ്ഞ് വീണ് രണ്ട് സഹസംവിധായകരുൾപ്പെടെ 3 പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമയുടെ സംവിധായകൻ ശങ്കറിനും പരിക്കേറ്റു. വേദനാജനകമായ സംഭവമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.
കമൽഹാസന്റെ ഇന്ത്യൻ 2 ന്റെ ചെന്നൈയിലെ പൂനമല്ലി സെറ്റിൽ വച്ചാണ് അപകടമുണ്ടായത്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംവിധായകൻ ശങ്കറും സഹസംവിധായകരായും ഇരുന്ന ടെന്റിന് മുകളിലേക്ക് ക്രെയിൻ വീഴുകയായിരുന്നു. സഹസംവിധായകയരായ മധു, കൃഷ്ണ എന്നിവരുൾപ്പെടെ 3 പേരാണ് മരിച്ചത്.
സംവിധായകൻ ശങ്കറിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അപകട സമയത്ത് നടൻ കമൽഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകരുടെ വിയോഗം ഏറ്റവും വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും കമൽ ഹാസൻ പ്രതികരിച്ചു.
കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഇന്ത്യൻ 2’ വിന്റെ ഷൂട്ടിംഗ് നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായ ഭിന്നതമൂലം ഇടയ്ക്ക് വെച്ച് നിന്നുപോയിരുന്നു. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമായി സംവിധായകൻ ശങ്കർ നടത്തിയ ചർച്ചയെ തുടർന്നാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. 1996ലാണ് കമൽഹാസൻ-ശങ്കർ ടീമിന്റെ ‘ഇന്ത്യൻ’ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996 ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.
எத்தனையோ விபத்துக்களை சந்தித்து, கடந்திருந்தாலும் இன்றைய விபத்து மிகக் கொடூரமானது. மூன்று சகாக்களை இழந்து நிற்கிறேன்.எனது வலியை விட
அவர்களை இழந்த குடும்பத்தினரின் துயரம் பன்மடங்கு இருக்கும். அவர்களில் ஒருவனாக அவர்களின் துயரத்தில் பங்கேற்கிறேன்.அவர்களுக்கு என் ஆழ்ந்த அனுதாபங்கள்— Kamal Haasan (@ikamalhaasan) February 19, 2020
#Indian2 mishap: 3 dead & 9 injured in the crane accident. The injured have been taken to a nearby hospital. Director Shankar is unhurt. pic.twitter.com/62Ux5Bav53
— Shabbir Ahmed (@Ahmedshabbir20) February 19, 2020