യുഎഇയിൽ 2 മരണം കൂടി : 150 പുതിയ രോഗികൾ ; ആകെ എണ്ണം 814 ഗൾഫിൽ സൗദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ യുഎഇയിൽ

Elvis Chummar
Thursday, April 2, 2020

ദുബായ് : യു എ ഇയിൽ രണ്ടുപേർ കൂടി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. 150 പേർക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. 62 കാരനായ ഏഷ്യൻ സ്വദേശിയും 78 കാരനായ ഗൾഫ് പൗരനുമാണ് ഇന്ന് മരിച്ചത്.

ഇവർ ഹൃദ്രോഗമടക്കം വിവിധ രോഗങ്ങൾക്ക് ചികിൽസ തേടിയിരുന്നവരാണ്. രാജ്യത്തെ കൊവിഡ് മരണസംഖ്യ എട്ടായി ഉയർന്നപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 814 ആയി ഉയർന്നു.