കുവൈത്തില്‍ ഒരു ഇന്ത്യക്കാരനടക്കം പത്തു പേര്‍ക്ക് കൂടി കൊവിഡ് ; 11 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍

Jaihind News Bureau
Saturday, March 28, 2020

കുവൈത്ത് : കുവൈത്തില്‍ 24 മണിക്കൂറിനിടെ ഒരു ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗമുള്ളവരുടെ എണ്ണം 235 ആയി. ഇതില്‍ 8 പേര്‍ ഇന്ത്യക്കാരാണ്.

ശനിയാഴ്ച 7 പേര്‍ രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗ മുക്തി നേടിവരുടെ എണ്ണം  64 ആയി. ചികില്‍സയില്‍ കഴിയുന്ന 171 പേരില്‍,  11 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.