കൊവിഡ്-19 : കുവൈറ്റില്‍ ഇന്ന് 10 മരണം; പുതിയ രോഗബാധിതർ 845

Jaihind News Bureau
Thursday, May 28, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 10 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 185 ആയി. 845 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 24,112 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 208 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 7,603 ആയി. പുതിയതായി 752 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 8,698 ആയി. 15,229 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .