467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള മലനിരകളും. കോടമഞ്ഞ് മൂടിയ മലനിരകള്‍ തല ഉയര്‍ത്തി നില്ക്കുന്നതും ഇവിടേക്ക് സഞ്ചരികളെ ആകർഷിക്കുന്നു. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്ക് സഞ്ചരിക്കുമ്പോൾ ഇത്തരത്തിലുള്ള നിരവധി ഓറഞ്ച് തോട്ടങ്ങള്‍ കാണാം.
ബോട്ടിംഗ് സൗകര്യമുള്ള പോത്തുണ്ടി ഡാം ഇവിടെയെത്താന്‍ സന്ദര്‍ശകര്‍ക്ക് ഒരു കാരണമാകുന്നു. വിവിധ ഇനം പക്ഷികളും, പൂക്കളും, ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ മറ്റൊരു പ്രത്യേകതയാണ്. നെല്ലിയാമ്പതിയിലെ സീതക്കുണ്ടില്‍ നിന്നുള്ള നെല്‍വയലുകള്‍ കാണുമ്പോൾ അറിയാം പാലക്കാട് കേരളത്തിന്റെ നെല്ലറ ആയതിന്റെ രഹസ്യം.
പലങ്കപാണ്ടി മലയാണ് നെല്ലിയാമ്പതിയിലെ മറ്റൊരു ഉയരമുള്ള മല, ഇവിടെ നിന്നും സീതക്കുണ്ടില്‍ നിന്നുള്ള കാഴ്ചയും 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും കാണാൻ സാധിക്കും. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിന്റെ ഭംഗിയും സഞ്ചാരികള്‍ക്ക് മറ്റൊരു അനുഭവമാണ്.
പാലക്കാട് നെന്മാറയില് നിന്ന് 56 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയുടെ കാഴ്ച്ചകൾ കാണാം. പാലക്കാട് റെയില്‍വേ സ്റ്റേഷനാണ് തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷൻ ഇവിടെ നിന്നും നിന്നും ഏകുദേശം 65 കിലോമീറ്റര്‍ അകലെയാണ് നെല്ലിയാമ്പതി. കോയമ്പത്തൂര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം