ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണയിലെ വെള്ളം ഒഴുക്കിവിടാൻ നടപടി തുടങ്ങി

പി.വി അൻവർ എം.എൽ.എ യുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളം ഒഴുക്കിവിടാൻ നടപടി തുടങ്ങിയെന്ന് മലപ്പുറം കലക്ടർ അമിത് മീണ.  നടപടികൾ നിരീക്ഷിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചെന്നും കലക്ടർ പറഞ്ഞു

പി.വി അൻവർ എം.എൽ,എയുടെ ഉടമസ്ഥതയിലുള്ള കക്കാടം പൊയിൽ ചീങ്കണിപാലിയിലെ തടയണയിലുള്ള വെള്ളം രണ്ടാഴ്ച്ചക്കകം ഒഴുക്കിവിടാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം.ജലസേചനവകുപ്പ് എഞ്ചിനീയറുടെ മേൽനോട്ടത്തിലാണ് വെള്ളം ഒഴുക്കികളയാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നതെന്ന് കലക്ടർ അമിത് മീണ പറഞ്ഞു.സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വിദഗ്ദ സമിതിയെ ചുമതലപ്പെടുത്തിയെന്നും കലക്ടർ കൂട്ടിചേർത്തു.

സഹ്യപർവ്വതനിരയിലെ ഉയരമുള്ള ഭാഗത്താണ് തടയണ.പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിശോധിക്കാതെയാണ് തടയണ നിർമ്മിച്ചിരിക്കുന്ന്ത്.തടയണ പൊളിച്ചുമാറ്റാൻ ജില്ലാ ഭരണകൂടം നേരത്തെ തീരുമാനിച്ചുവെങ്കിലും പി.വി അൻവർ ഹൈക്കോടതിയിൽ നിന്നും സ്‌റ്റേ വാങ്ങുകയായിരുന്നു.

https://youtu.be/9nomqN14iVw

Water Theme ParkKakkadampoyilPV Anwar MLA
Comments (0)
Add Comment