സംസ്ഥാനതല കാർഷിക ഫോട്ടോഗ്രാഫി മത്സരം കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന പ്രഥമ കൃഷി മാസികയായ കേരള കർഷകൻ 2018 ൽ നടത്തുന്ന സംസ്ഥാനതല കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ഫോട്ടോകൾ ക്ഷണിക്കുന്നു.
‘കൃഷിയിലെ നിറകാഴ്ചകൾ’ എന്നതാണ് ഈ വർഷത്തെ വിഷയം. പ്രസ്തുത വിഷയത്തെ അടിസ്ഥാനമാക്കിയ 12×18 വലിപ്പമുളള കളർ ഫിലിം പ്രിന്റുകളാണ് മത്സരത്തിനായി അയയ്ക്കേണ്ടത്.
ഫോട്ടോയോടൊപ്പം നല്ല റെസല്യൂഷനുളള സോഫ്റ്റ് കോപ്പി നിർബന്ധമായും ഉളളടക്കം ചെയ്യേതാണ്. നേരത്തെ മത്സരത്തിനയച്ചിട്ടുളള ഫോട്ടോകൾ പരിഗണിക്കുന്നതല്ല.
ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ അയയ്ക്കാവുന്നതാണ്. മത്സരത്തിനയയ്ക്കുന്ന ഫോട്ടോകളുടെ പൂർണ്ണമായ അവകാശം ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കായിരിക്കും. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നയാളിന് 25000/- രൂപയും, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 15000/- രൂപയും 10000/- രൂപയും കൂടാതെ 10 പേർക്ക് പ്രോത്സാഹന സമ്മാനമായി 2500/- രൂപ വീതവും നൽകുന്നു.
ഫോട്ടോകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. ഫോട്ടോകൾ അയയ്ക്കേണ്ട വിലാസം എഡിറ്റർ, കേരളകർഷകൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ പി.ഒ. തിരുവനന്തപുരം 3. കൂടുതൽ വിവരങ്ങൾക്ക് 0471 – 2314358, 2318186 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.