കാലാവസ്ഥാ വ്യതിയാനം : തേയില ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു; കർഷകർ പ്രതിസന്ധിയില്‍

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് തേയില ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. മികച്ച വിലയുണ്ടായിട്ടും കർഷകർ പ്രതിസന്ധിയിലാകുന്നു.

തേയില കൊളുന്തിന് ന്യായമായ വിലയുണ്ടായിട്ടും രോഗബാധ മൂലം ഉൽപാദനം കുത്തനെ ഇടിഞ്ഞത് പ്രയോജനം ലഭിക്കാതെ കർഷകർ. ചെറുകിട തേയില കർഷകർ ഇത് മൂലം പ്രതിസന്ധിയിലാകുകയാണ്. നഗ്നനേത്രങ്ങൾക്ക് ദൃശ്യമല്ലാത്ത അതിസൂക്ഷ്മ ങ്ങളായ ചിലന്തികൾ മുട്ടയിട്ട് തമ്പടിക്കുന്നത് മൂലം ഇലകൾ കരിഞ്ഞുണങ്ങി കൃഷികൾ നശിക്കുന്ന രോഗമാണ്.  ഇതോടെ ചെറുകിട തേയില കർഷകർക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തേയില കൊളുന്തിന് കിലോഗ്രാമിന് 18 മുതൽ 20 രുപ വരെ ലഭിക്കുന്നുണ്ട്.

കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തിൽ പൊള്ളൽ രോഗം വ്യാപകമാകുന്നതും കർഷകർക്ക് കനത്ത തിരിച്ചടിയാണ്. രോഗം ബാധിക്കുന്നതേയിലകൊളുന്ത് അഴുകിയും ഉണങ്ങിയും നശിക്കുമെന്നതിനാൽ ഇവ വ്യാപകമായി വെട്ടിമാറ്റുകയാണ്. തേയില കർഷകർ വിവിധ മരുന്നുകൾ പ്രയോഗിക്കുന്നുണ്ടെങ്കിലും രോഗവ്യാപനം പൂർണമായി തടയാൻ സാധിക്കുന്നില്ല. ഇതിനാൽ കൊളുന്ത് വെട്ടി കളയേണ്ട സാഹചര്യമാണ്.

Tea Plantations
Comments (0)
Add Comment