ഇൻഡച്ച് കോമ്പോസിറ്റ്സിന്‍റെ ‘റീഫർ കണ്ടെയ്നർ’ ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം : റീഫർ കണ്ടെയ്നറിന്‍റെ ഔദ്യോഗിക ലോഞ്ചിംഗ് തിരുവനന്തപുരത്ത് ദി ട്രിവാൻഡം ഹോട്ടലിൽ വെച്ച് നടന്നു. ഫെബ്രുവരി 12 ന് നടന്ന ചടങ്ങില്‍ ഇൻഡച്ച് കോമ്പോസിറ്റ്സ് സൗത്ത് സോൺ ഡയറക്ടർ  സത്യനാരായണൻ, കേരളത്തിലെ എക്സിക്യൂട്ടീവ് ഡീലര്‍ ലിങ്ക് ഇന്‍റർനാഷണൽ കമ്പനി സിഇഒ മുഹമ്മദ് ഫൈസൽ, ലിങ്ക് സെയിൽസ് മാനേജർ ഷുഹൈൽ മുഹമ്മദ് (കേരള റീജിയൺ) എന്നിവർ പങ്കെടുത്തു. റീഫർ കണ്ടെയ്നറിന്‍റെ ബ്രോഷർ ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവ്, നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.

ഗുജറാത്തിലെ ഇൻഡച്ച് കോമ്പോസിറ്റ്സാണ് ഇതിന്‍റെ നിര്‍മാതാക്കള്‍.  വളരെ കുറഞ്ഞ തെർമൽ കണ്ടക്ടിവിറ്റിയുള്ള കോമ്പോസിറ്റ് മെറ്റീരിയലില്‍ (എൽആർടിഎം ടെക്നോളജി)  നിർമ്മിച്ച ഈ കണ്ടെയ്ർ ഇന്ത്യയിലെ ഭക്ഷ്യ-ഗതാഗത മേഖലകളിൽ വമ്പിച്ച പ്രതീക്ഷകൾ നൽകുന്നതാണ്. ഇപ്പോൾ ഫ്രോസൺ, ഫാർമസ്യൂട്ടിക്കൽ, ഇറച്ചി-മത്സ്യ, പഴം-പച്ചക്കറി, ഐസ്ക്രീം തുടങ്ങിയ ഉൽപന്നങ്ങൾ നിയന്ത്രിത ഊഷ്മാവിൽ നിലവിൽ മെറ്റൽ കണ്ടെയ്നർ ഉപയോഗിച്ചാണ് ട്രാൻസ്പോർട്ട് ചെയ്യുന്നത്. ഇൻഡച്ച് ഗ്രൂപ്പിന്‍റെ ഈ ആധുനിക ടെക്നോളജിയിൽ നിർമ്മിച്ച റീഫർ കണ്ടെയ്നർ ഊഷ്മാവിനെ നിയന്ത്രിച്ച് നിർത്തുന്നതുകാരണം റഫ്രിജറേഷൻ യൂണിറ്റ് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ വണ്ടിയുടെ ഭാരക്ഷമത വർധിക്കുകയും ഇന്ധന ലാഭം ഉറപ്പാക്കുകയും ചെയ്യുന്നു. മെറ്റാലിക് ബോഡിയെ അപേക്ഷിച്ച് കോമ്പോസിറ്റ് മെറ്റീരിയലിന് ഭാരം കുറവായതിനാലാണ് ഇത് സാധ്യമാകുന്നത്. മാത്രമല്ല ടയറിന്‍റെ പ്രവർത്തനക്ഷമതയും വർധിക്കുന്നു. ക്ലോസ്ഡ് മോൾഡ് പ്രോസസിലൂടെയുള്ള ഈ കണ്ടെയ്നർ ജോയിന്‍റുകൾ ഇല്ലാത്തുകാരണം നിലവിലെ മെറ്റാലിക് കണ്ടെയ്നറുകളിൽ ഉണ്ടാകുന്നത് പോലുള്ള വാട്ടർ ലീക്കേജും എയർ ലീക്കേജുകളും ഇല്ലാത്തത് ഒരു സവിശേഷതയായി കമ്പനി ഉയർത്തിക്കാണിക്കുന്നു.

ഇതിന്‍റെ ഉയർന്ന കൂളിംഗ് പ്രവർത്തനക്ഷമതയ്ക്ക് കാരണം ഇതാണെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ മഹീന്ദ്ര ബൊലേറോ, ഇസുസു, അശോക് ലൈലാൻഡ്, ടാറ്റ തുടങ്ങിയ വാഹന നിർമ്മാതാക്കളുടെ കൊമേഴ്സ്യൽ വാഹനങ്ങൾക്കാണ് ഇത് അനുയോജ്യം. ദുബായ് ആസ്ഥാനമായി മിഡിൽ ഈസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഡിസ്കവറി മെറ്റൽസിന്‍റെ സഹോദര സ്ഥാപനമായ ലിങ്ക് ഇന്‍റർനാഷണിലൂടെയാണ് ഇത് കേരളത്തിൽ ലഭ്യമാകുന്നത്. കുടുതൽ വിവരങ്ങള്‍ക്ക് info@lynxmiddleeast.com എന്ന മെയിലുടെയോ 8111863449, 9961766390 എന്നീ വാട്സ്ആപ്പ് നമ്പറിലൂടെയോ ബന്ധപ്പെടാവുന്നതാണ്.

Comments (0)
Add Comment