മെറ്റയിലും രാജി; വാട് സാപ്പിന്‍റെ  ഇന്ത്യൻ മേധാവി അഭിജിത് ബോസ് രാജിവെച്ചു

ഡല്‍ഹി: വാട് സാപ്പിന്‍റെ  ഇന്ത്യൻ മേധാവി അഭിജിത് ബോസ് രാജിവെച്ചു. മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും സോഷ്യൽ നെറ്റ്‌വർക്കിംഗ് സ്ഥാപനം ഉപേക്ഷിച്ചു. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യൻ മേധാവി അജിത് മോഹൻ രാജിവച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് അഭിജിത്തിന്‍റെ രാജി. മെറ്റ പ്രസ്താവനയിലൂടെയാണ് അഭിജിത്തിന്‍റെ രാജി അറിയിച്ചത്.

ഇന്ത്യയിലെ ഞങ്ങളുടെ ആദ്യത്തെ വാട്ട്‌സ്ആപ്പ് തലവൻ എന്ന നിലയിൽ അഭിജിത് ബോസിന്‍റെ മഹത്തായ സംഭാവനകൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്കും ബിസിനസുകൾക്കും പ്രയോജനകരമായ പുതിയ സേവനങ്ങൾ നൽകാൻ ഞങ്ങളുടെ ടീമിനെ അദ്ദേഹത്തിന്‍റെ സംരംഭകത്വ മികവ് സഹായിച്ചു. ഇന്ത്യയ്‌ക്കായി വാട്ട്‌സ്ആപ്പിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് വാട്ട്‌സ്ആപ്പ് മേധാവി വിൽ കാത്ത്കാർട്ട് അറിയിച്ചു.

രണ്ട് എക്സിക്യൂട്ടീവുകളുടെയും വിടവാങ്ങൽ ഇന്ന് മെറ്റ സ്ഥിരീകരിച്ചു. ഊബറില്‍ നിന്ന് കഴിഞ്ഞ വർഷം  കമ്പനിയിൽ ചേർന്ന രാജീവ് അഗർവാളിന് പകരമായി ശിവനാഥ് തുക്രാലിനെ രാജ്യത്തെ പബ്ലിക് പോളിസി ഡയറക്ടറായി നിയമിച്ചതായും മെറ്റ അറിയിച്ചു.

Comments (0)
Add Comment