വയനാട്ടില്‍ കാട്ടാന ചരിഞ്ഞ നിലയില്‍; തെങ്ങ് മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു

വയനാട്: വയനാട്ടില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞത്. സമീപത്തുള്ള തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടയില്‍  വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് കണ്ടെത്തല്‍. കാപ്പിത്തോട്ടത്തിനുള്ളിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

രാവിലെ കറന്‍റ് പോയപ്പോള്‍ വീട്ടുകാർ സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്. ക്രൈൻ ലോറി എന്നിവ ഉള്‍പ്പെടെ കൊണ്ടുവന്ന ശേഷം ആനയെ  സ്ഥലത്ത് നിന്നും മാറ്റുമെന്ന് അധികഡതര്‍ അറിയിച്ചു.

Comments (0)
Add Comment