കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക് പോര്. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാണ് ആരോപണം. തുടര്‍ന്ന് ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍  പോലീസ് കേസെടുത്തു.

അതേ സമയം കാർ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്ന്  കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പോലീസിന് പരാതി നല്‍കി. കൂടാതെ മേയര്‍ മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതി പരിശോധിച്ച ശേഷം മാത്രമമേ കേസെടുക്കുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.

Comments (0)
Add Comment