കഫേ കോപി ലുവാക് : ഗുണമേറെ എന്നാല്‍ വില കൂടും

Jaihind News Bureau
Tuesday, June 19, 2018

ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി കുടിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് കൊച്ചി പനമ്പള്ളി നഗറിലെ കഫേ കോപി ലുവാക് (Kafe Kopi Luwak) സന്ദർശിക്കാം.

കോഫിയെ പ്രണയിക്കുന്നവര്‍ക്കെല്ലാം പ്രിയപ്പെട്ട പേരാണ് കോപി ലുവാക്. ലോകത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ട, സ്വാദേറിയ കോഫി. ഇന്ത്യോനേഷ്യയാണ് കോപി ലുവാക് എന്ന കാപ്പിയുടെ ജന്മദേശം. മരപ്പട്ടി അഥവാ വെരുക് വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു ജീവിയാണ് സിവറ്റ്. കാപ്പികുരു ഭക്ഷിക്കുന്ന സിവറ്റിന്‍റെ കാഷ്ഠത്തില്‍ നിന്ന് ദഹിക്കാതെ പുറംതള്ളിയ കുരുക്കള്‍ ശേഖരിച്ച് സംസ്‌കരിച്ച് ഉണ്ടാക്കുന്ന കാപ്പിയാണ് കോപി ലുവാക്. സിവറ്റ് കോപ്പിയെന്നും ഇതിന് പേരുണ്ട്. സിവറ്റിന്‍റെ കാഠിന്യമേറിയ ദഹന രസങ്ങള്‍ കൂടിചേരുമ്പോള്‍ കാപ്പിക്ക് പുതിയൊരു ഫ്‌ലേവറും രുചിയും ലഭിക്കുന്നു.

കോപി ലുവാക്കിന്‍റെ വലിയ വില കേട്ട് ഞെട്ടി കഫേ കോഫി ലുവാക്കിലെ വിവിധ രുചികള്‍ തേടിയെത്താന്‍ മടിക്കേണ്ട. ബീഫ് സ്റ്റേക്ക്, ചിക്കന്‍ സ്റ്റേക്ക്, ഗ്രില്‍ഡ് ഫിഷ് പോര്‍ട്ടുഗീസ്, പാസ്തകള്‍, ബര്‍ഗറുകള്‍, സ്മൂത്തീസ്, ഫ്യൂഷന്‍ ഡ്രിങ്കുകള്‍ തുടങ്ങിയ വ്യത്യസ്ത രുചികള്‍ക്കൊപ്പം കോണ്ടിനെന്‍റല്‍ ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കഫേ കോപി ലുവാക്. ഒരു തവണ കയറിയാല്‍ കീശ കാലിയാകുമെന്ന പേടിയേ വേണ്ട. മിതമായ നിരക്കുമാത്രമാണ് ഓരോ വിഭവത്തിനും ഇവിടെ ഈടാക്കുന്നത്. ഒരേ ഒരു തവണയെന്ന് പറഞ്ഞ് കയറുന്നവര്‍ സ്ഥിരം ഉപഭോക്താക്കളാകുന്നതാണ് അനുഭവമെന്ന് നിര്‍മല്‍ കൂട്ടിച്ചേര്‍ക്കുന്നു.