അറസ്റ്റിലായ നവാസ് ഷരീഫിനെയും മകളെയും ജയിലിലേക്കു മാറ്റി

അറസ്റ്റിലായ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകളെയും റാവൽപിണ്ടിയിലുള്ള അഡിയാല ജയിലിലേക്കു മാറ്റി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തടവ് ശിക്ഷ വിധിക്കപ്പെട്ട ഇരുവരും ലണ്ടനിൽ നിന്ന് ലാഹോർ വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോർട്ടുകളും കണ്ടുകെട്ടി.

വെള്ളിയാഴ്ച രാത്രിയാണ് പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകൾ മറിയത്തെയും നാഷണൽ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരൻ ബാസിനെയും കാണാൻ നവാസ് ഷെരീഫിന് അനുമതി നൽകി.

അഡിയാല ജയിലുള്ള മകൾ മറിയത്തെ സബ് ജയിലായി പ്രഖ്യാപിച്ച സിഹാല റെസ്റ്റ് ഹൗസിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.

ജൂലായ് 25 ന പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അറസ്റ്റ്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെ നടക്കുന്ന ആക്രമണങ്ങളാൽ സംഘർഷ ഭരിതമായ പാക് രാഷ്ട്രീയ അന്തരീക്ഷം ഇതോടെ കൂടുതല കലുഷിതമായി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പാനമരേഖകള പുറത്തുവന്നതിന് പിന്നാലെയാണ് പാക് രാഷ്ട്രീയത്തിലെ അതികായനായ ഷെരീഫിന് അടിതെറ്റിയത്. കഴിഞ്ഞവർഷം ജൂലായിൽ പാക് സുപ്രീംകോടതി അദ്ദേഹത്തിന് അയോഗ്യത പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി പദം നഷ്ടമായി.

Comments (0)
Add Comment