സി.ബി.ഐ എന്ന് കേട്ടാല്‍ പിണറായി വിജയന് മുട്ടിടിക്കുമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, June 20, 2018

ജസ്‌നയുടെ തിരോധാനം സി. ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു.

സി.ബി.ഐ എന്ന് കേട്ടാൽ പിണറായി വിജയന് മുട്ടിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ പോലീസിനെ രാഷട്രീയവൽക്കരിച്ചപ്പോൾ ഉന്നത പോലീസ് ഉദ്യാഗസ്ഥർ സേനയെ സ്വകാര്യവൽക്കരിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ അഭിപ്രായപ്പെട്ടു.

ജസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്നും കേസ് എത്രയും വേഗം സി.ബി.ഐ ക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

മൂന്ന് മാസമായിട്ടും ജസ്‌നയെ കണ്ടെത്താൻ കഴിയാത്തത് പോലീസിന് അപമാനകരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. ഈ സർക്കാരിന്റെ പോലീസ് നയമാണ് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നീതി ലഭിക്കാൻ എല്ലാവരുടെയും പിൻതുണ വേണമെന്ന് ജസ്‌നയുടെ സഹോദരി പറഞ്ഞു.