സംസ്ഥാനസര്‍ക്കാരിന് വിമര്‍ശനവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം

Jaihind News Bureau
Thursday, July 19, 2018

തന്നെ സർവകക്ഷി സംഘത്തിലേക്ക് സംസ്ഥാന സർക്കാർ വിളിച്ചില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. പ്രധാനമന്ത്രി ഇക്കാര്യത്തിൽ തന്നോട് അസംതൃപ്തി അറിയിച്ചെന്ന് കണ്ണന്താനം പറഞ്ഞു. മുഖ്യമന്ത്രി ഇവിടെ നിന്ന് കേരളത്തിലേക്ക് കോടികൾ നേടിക്കൊണ്ടുപോയിട്ടുണ്ട്.

നല്ല കാര്യങ്ങൾ ഏത് സംസ്ഥാനം ചെയ്താലും അംഗീകരിക്കുമെന്ന പറഞ്ഞ അദേഹം കേരളത്തിൽ കാര്യങ്ങൾ പെട്ടെന്ന് നടക്കുന്നില്ലെന്നും അനുവദിക്കുന്ന പദ്ധതികളൊന്നും കേരളം നടപ്പിലാക്കുന്നില്ലെന്നും ഫണ്ട് വിനിയോഗത്തിൽ കേരളത്തിന് മെല്ലെപ്പോക്കാണന്നും വിമർശിച്ചു.