ഷുഹൈബ് വധം; പോലീസ് ശ്രമം കാട്ടുനീതി നടപ്പാക്കാനെന്ന് സതീശന്‍ പാച്ചേനി

Jaihind News Bureau
Tuesday, July 17, 2018

യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രത്തിൽ പേരുള്ളവരെപ്പോലും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി കാട്ടുനീതി നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി.

കൊലപാതകത്തില്‍ സി.പി.എം എടയന്നൂർ ലോക്കൽ സെക്രട്ടറിക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ എഴുതിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതും അറസ്റ്റ് ചെയ്യാത്തതും എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.