വി.എം സുധീരന്‍റെ വസതിയില്‍ വെള്ളം കയറി; സുധീരനെയും കുടുംബത്തെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി

Jaihind News Bureau
Wednesday, August 15, 2018

കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍റെ തിരുവനന്തപുരം ഗൌരീശപട്ടത്തെ വസതിയില്‍ വെള്ളം കയറി. തുടര്‍ന്ന് ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും എത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

ഗൌരീശപട്ടത്തുനിന്ന് 60 കുടുംബങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.