വധശിക്ഷക്ക് വിധിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ പണപ്പിരിവ്

Jaihind News Bureau
Thursday, August 2, 2018

ഉരുട്ടിക്കൊല കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ പൊലീസിൽ പണപ്പിരിവ് . പൊലീസിലെ ഉന്നതരുടെ അറിവോടെയാണ് പൊലീസുകാരിൽ നിന്നും പണപ്പിരിവ് ആരംഭിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തെ സഹായിക്കുന്നതിനും വിധിക്കെതിരെ മേൽ കോടതിയിൽ അപ്പീൽ പോകുന്നതുനും ആവശ്യമായ പണം കണ്ടെത്തുന്നതിനായാണ് പിരിവ് ആരംഭിച്ചിരിക്കുന്നത്.