ലോകകപ്പ് പന്തുരുളാൻ ഇനി ഒരു ദിവസം

Jaihind News Bureau
Wednesday, June 13, 2018

ആദ്യമത്സരത്തിൽ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നേരിടും.

മത്സരങ്ങൾ എല്ലാം ഇന്ത്യൻ സമയത്തിലേക്ക് മാറ്റി ഇന്ത്യൻ ആരാധകരെ കയ്യിൽ എടുത്തിരിക്കുകയാണ് ഫിഫ. ലോകകപ്പിൽ മുത്തമിടാൻ ടീമുകളും ഒരുങ്ങി കഴിഞ്ഞു. നെയ്മർ കരുത്തിൽ ബ്രസീലും, മെസിയുടെ തന്ത്രത്തിൽ അർജന്‍റീനയും പരുക്കിൽ നിന്ന് മോചിതനായി ഈജിപ്ത്തിന് രക്ഷകനാകാൻ മുഹമദ് സലായും, പോർചുഗലിന്‍റെ തേരാളി ആയി ക്രിസ്റ്റിയാനോ റോണാൾഡോയും, സ്‌പെയിനിന്‍റെ സെർജിയോ റാമോസും സ്വന്തം രാജ്യങ്ങളക്കായി കപ്പിൽ കൈയൊപ്പ് പതിക്കാൻ അവസാനഘട്ടത്തിലാണ്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ജർമനി എന്ന ടീമിനെ ആയിരിക്കും ലോകം ഉറ്റ് നോക്കുന്നത്. ഇനി അവേശത്തിന്‍റെ നാളുകൾ.