യു.ഡി.എഫിന്‍റെ രാജ്ഭവൻ ധർണ്ണ ഇന്ന്

Jaihind News Bureau
Tuesday, July 17, 2018

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ യു.ഡി.എഫിന്‍റെ രാജ്ഭവൻ ധർണ്ണ ഇന്ന്. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി നിർമ്മാണം, റെയിൽവെ വികസനം, റബ്ബർ ഇറക്കുമതി, റേഷൻ വിതരണം ഇക്കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്‍റെ അവഗണനയിലും സംസ്ഥാനസർക്കാറിന്‍റെ പിടിപ്പുകേടിലും പ്രതിഷേധിച്ചുകൊണ്ടാണ് യു.ഡി.എഫ്. ധർണ്ണ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസൻ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുക്കും.