മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

Jaihind Webdesk
Wednesday, September 5, 2018

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിന് എതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ ഇന്നലെ സമീപിച്ചിരുന്നു. തൊടുപുഴ അൽ അസർ, വയനാട് ഡി എം, പാലക്കാട് പി കെ ദാസ്, തിരുവനന്തപുരം എസ് ആർ മെഡിക്കൽ കൊളേജുകൾക്ക് എതിരെ ആണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്. ഈ നാലു കോളേജുകളിലും ആകെയുള്ള 550 സീറ്റുകളിലേക്ക് ഇന്നലെ കൗണ്‍സിലിംഗ് ആരംഭിച്ചിരുന്നു.