മൂല്യം ഇടിയുന്നതില്‍ ബി.ജെ.പിയും രൂപയും മത്സരിക്കുന്നു: മനീഷ് തിവാരി

Jaihind News Bureau
Friday, July 6, 2018

മൂല്യം ഇടിയുന്നതിൽ ബി.ജെ.പിയും രൂപയും തമ്മിൽ മൽസരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി.

രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത്. രാജ്യത്ത് എൻ.ഡി.എ സർക്കാർ പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നില്ലെന്നും തിവാരി കുറ്റപ്പെടുത്തി. ധനകാര്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും ഉൾപ്പെടെ രാജ്യത്ത് രണ്ട് ധനകാര്യ മന്ത്രിമാരാണ് പ്രവർത്തിക്കുന്നത്. നരേന്ദ്രമോദി ഇന്ത്യൻ സാമ്പത്തിക മേഖലയെ തകർത്തെന്നും മനീഷ് തിവാരി പറഞ്ഞു.