മഴ തുടരും, സംസ്ഥാനത്ത് ജാഗ്രതാമുന്നറിയിപ്പ്

Jaihind News Bureau
Sunday, July 15, 2018

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്കും ജാഗ്രത നിർദേശം നൽകി.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറൻ ദിശയിൽ നിന്ന് 45 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

https://www.youtube.com/watch?v=wF9snxduPw8

ചില സമയങ്ങളിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്‍റെ മധ്യം, തെക്കു- പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലും മത്സ്യബന്ധത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.