മഴക്കെടുതി വിലയിരുത്താന്‍ രാജ്നാഥ് സിംഗ് കേരളത്തില്‍‌

Jaihind News Bureau
Sunday, August 12, 2018

മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്സിംഗ് ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കേരളത്തിലെത്തുന്ന അദേഹം ദുരിതബാധിത പ്രദേശങ്ങൾ സഞ്ചരിക്കും.

മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനു മായി ഉച്ചയ്ക്ക് 12.50ഓടെ രാജനാഥ് സിംഗ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് ഒരു മണിക്ക് ഹെലികോപ്റ്ററിൽ പുറപ്പെട്ട് പ്രളയബാധിത പ്രദേശങ്ങൾ വീക്ഷിക്കും.

ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങൾ, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, ആലുവ, പറവൂർ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങൾക്ക് മുകളിലൂടെയും സഞ്ചരിക്കും.

ഉച്ചയ്ക്ക് 2.30ന് തിരിച്ച് വിമാനത്താവളത്തിലെത്തും. 2.35 ന് പറവൂർ താലൂക്കിലെ ക്യാമ്പിലേക്ക് റോഡ് മാർഗം പോകും. നാല് മണി വരെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. 4.25ന് സിയാൽ ഓഫീസിലെത്തുന്ന കേന്ദ്ര മന്ത്രി മുഖ്യമന്ത്രി, മന്ത്രിമാർ, എം. പിമാർ, എം. എൽ. എമാർ, സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി അഞ്ചിന് ചർച്ച നടത്തും. വൈകിട്ട് 6.10ന് കൊച്ചി എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.