ഫ്‌ളക്‌സ് ട്രോളുകൾക്ക് മറുപടിയുമായി ഒറ്റപ്പാലം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ്

Jaihind News Bureau
Saturday, July 14, 2018

ലോകകപ്പ് ഫുട്‌ബോളിൽ നിന്നും പ്രമുഖരാജ്യങ്ങൾ പുറത്തായപ്പോൾ ലോകകപ്പ് ഫ്‌ളക്‌സ് ശേഖരിച്ച് സമൂഹമാധ്യമങ്ങളിൽ നിറയുന്ന ഫ്‌ളക്‌സ് ട്രോളുകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒറ്റപ്പാലം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ്

വീട് ചോർന്നൊലിച്ച് ദുരിതമനുഭവിക്കുന്നവർക്ക് താത്കാലിക സുരക്ഷയൊരുക്കുക എന്ന ലക്ഷ്യവുമായാണ് ബ്‌ളോക്ക് ഡവലപ്‌മെൻറ് ഓഫീസ് ഫ്‌ലക്‌സുകൾ ശേഖരിക്കുന്നത് ഓററപ്പാലം ബ്‌ളോക്ക് പഞ്ചായത്തിൻറെ കീഴിലുള്ള നഗര സഭകളുടെയും പഞ്ചായത്തുകളൂടെയും വിവിധ ഫുട്ട്‌ബോൾ ക്ലബ്കളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് ശേഖരിക്കുന്ന ഫ്‌ലക്‌സുകൾ അർഹരായവർക്ക് വിതരണം ചെയ്യും

ലോക കപ്പ് ഫുട്ട്‌ബോളിൽ നിന്നും പുറത്തായ ബ്രസീൽ, അർജ്ജറ്റീന, പോർച്ചിഗിൽ എന്നിങ്ങനെ നിരവധി ടീംമുകളുടെ നൂറ് കണ്ണക്കിന് ഫ്ളെക്‌സുകളാണ് ഒറ്റപ്പാലം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉയർന്നിട്ടുള്ളത് ഫ്‌ളക്‌സുകൾ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പുനരുപയോഗിക്കാനുള്ള സാഹചര്യമൊരുക്കുകയും റോഡരുകുകളീൽ നിന്ന് ഇവ മാററുകയുമാണ് പദ്ധതിയുടെ ലക്ഷ്യം

https://www.youtube.com/watch?v=g3MqJD4VxQU