ജെയ്സല്‍, നിങ്ങള്‍‌ ഇവര്‍ക്ക് ജീവിതത്തിലേക്കുള്ള ചവിട്ടുപടി!

Jaihind Webdesk
Sunday, August 19, 2018

പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കൈമെയ് മറന്ന് രംഗത്തെത്തിയവര്‍ നിരവധിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്കൂള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഈ രക്ഷാദൌത്യത്തില്‍ അണിചേര്‍ന്നു.

കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍‌ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മനസില്‍ പതിഞ്ഞ  ചിത്രങ്ങള്‍ നിരവധിയാണ്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു കാഴ്ചയാണിത്.

https://www.youtube.com/watch?v=q3gRDUwfv0U

മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശി ജെയ്സല്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍. താനൂരിലെ മത്സ്യത്തൊഴിലാളിയാണ് ജെയ്സല്‍. വേങ്ങരയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഈ സംഭവം. ഉയരം കാരണം ബോട്ടിലേക്ക് കയറാനാകാതെ വിഷമിക്കുന്നവര്‍ക്കായി തന്‍റെ മുതുക് ചവിട്ടുപടിയാക്കിക്കൊടുത്ത ജെയ്സലിന്‍റെ പ്രവൃത്തി സമാനതകളില്ലാത്ത കാഴ്ചയായി.

ഈ ചവിട്ടുപടി ഇവരുടെ ജീവിതത്തിലേക്കായിരുന്നു…

നൂറിലേറെ ജീവനുകളാണ് ജെയ്സലും സംഘവും ഇതുവരെ രക്ഷപ്പെടുത്തിയത്. വിലപ്പെട്ട ജീവന്‍ രക്ഷിക്കാനായി ഇപ്പോഴും വിശ്രമമില്ലാതെ ദൌത്യം തുടരുകയാണിവര്‍.