ജാര്‍ഖണ്ഡില്‍ കുഴിബോംബ് സ്ഫോടനത്തില്‍ 6 ജവാന്മാര്‍ക്ക് വീരമൃത്യു

Jaihind News Bureau
Wednesday, June 27, 2018

ജാർഖണ്ഡിൽ മാവോയിസ്റ്റ് വിരുദ്ധ സേനയ്ക്ക് നേരെയുണ്ടായ കുഴിബോംബ് ആക്രമണത്തിൽ 6 ജവാന്മാർക്ക് വീരമൃത്യു. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം. ജഗ്വാർ ഫോഴ്‌സിലെ ജവാൻമാരാണ് കൊല്ലപ്പെട്ടത്. നാല് പേർക്ക് പരിക്കേറ്റു.

file image

സ്ഥലത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നുള്ള പരിശോധനക്കിടയിലായിരുന്നു ആക്രമണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.