കേരളത്തിലെ മഹാപ്രളയം : കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് കേന്ദ്ര നേതൃത്വം

Jaihind News Bureau
Wednesday, August 22, 2018

കേരളത്തിലെ മഹാപ്രളയം സംബന്ധിച്ച്‌ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് കേന്ദ്ര നേതൃത്വം. സംസ്ഥാനം ആവശ്യപ്പെട്ട അടിയന്തര സഹായമായ രണ്ടായിരം കോടി കേന്ദ്രം നൽകണമെന്ന് കോൺഗ്രസ് വക്താവ് ശക്തിസിംഗ് ഗോയൽ പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ച് നിൽക്കുന്നു. കേരളത്തിലെ മനുഷ്യർ മതാതീമായി ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും ആർഎസ്എസും ബിജെപിയും വിചാരിച്ചാൽ കേരളത്തിലെ മതേതരത്വം തകർക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

https://www.youtube.com/watch?v=1L7jY6QM3cE