കേരളത്തിന്ആശ്വാസവാര്‍ത്ത; മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാം

Jaihind News Bureau
Friday, August 17, 2018

സുപ്രീം കോടതിയില്‍ കേരളത്തിന് ആശ്വാസ വാര്‍ത്ത. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാമെന്ന് മുല്ലപ്പെരിയാർ ഉപസമിതി സുപ്രീം കോടതിയെ അറിയിച്ചു. ഘട്ടം ഘട്ടമായി ജലം തുറന്നുവിടാമെന്ന് കേന്ദ്രസർക്കാരും സുപ്രീം കോടതിയെ അറിയിച്ചു.

എന്നാല്‍ ഡാമിലെ വെള്ളം കുറയ്ക്കുന്ന നടപടികള്‍ എപ്പോഴെന്നെന്നത് സംബന്ധിട്ട് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് വ്യക്തത വരുന്നതുവരെ നിലവിലെ സാഹചര്യം തുടരും. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 13 ഷട്ടറുകളിലൂടെയും പരമാവധി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. സ്പില്‍വേ വഴി തമിഴ്‌നാടും വെള്ളം കൊണ്ടുപോകുന്നുണ്ട്.

കേസ് ആഗസ്റ്റ് 24ലേക്ക് മാറ്റി. 24ന് മുമ്പ് കേരളവും തമിഴ്‌നാടും ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയ്ക്കാണിപ്പോള്‍ പ്രാധാന്യം നല്‍കേണ്ടെന്നതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി റിയല്‍ ടൈം നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

അതേസമയം ജലനിരപ്പ് കുറയ്ക്കണമെന്ന നിലപാട് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി എം.എം മണി പ്രതികരിച്ചു.