കിരൺകുമാർ റെഡ്ഡി കോൺഗ്രസിലേക്ക് മടങ്ങി; പാർട്ടിയിലേക്ക് സ്വീകരിച്ച് രാഹുൽഗാന്ധി

Jaihind News Bureau
Friday, July 13, 2018

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺകുമാർ റെഡ്ഡി കോൺഗ്രസിലേക്ക്. റെഡ്ഡിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുട സാന്നിധ്യത്തിൽ ആയിരുന്നു കൂടിക്കാഴ്ച. കിരൺകുമാർ വികസന നായകനെന്ന് ഉമ്മൻചാണ്ടിയും കുടുംബത്തിലേക്ക് തിരിച്ച് വന്നതിൽ സന്തോഷമെന്ന് കിരൺകുമാർ റെഡ്ഡിയും ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.