കണ്ണൂരിലെ മലയോര ഗ്രാമങ്ങള്‍ മഴകെടുതിയില്‍

Jaihind News Bureau
Wednesday, June 13, 2018


രണ്ടു ദിവസമായി പെയ്ത ശക്തമായ മഴ കണ്ണൂരിലെ മലയോര ഗ്രാമങ്ങളെ സാരമായി ബാധിച്ചു. മലയോര പ്രദേശങ്ങളായ അയ്യൻകുന്ന്, കൊട്ടിയൂർ, കോളയാട് ഉളിക്കൽ, പയ്യാവൂർ, നടുവിൽ, ആലക്കോട് എന്നിവിടങ്ങളിലാണ് കനത്ത മഴ നാശനഷ്ടം വിതച്ചത്. ഏക്കർ കണക്കിന് കൃഷിയാണ് മഴയിൽ നശിച്ചത്. മേഖലയിലെ വനാന്തരങ്ങളിൽ വൻമരങ്ങൾ കടപുഴുകി വീണു. ഗ്രാമീണ റോഡുകളും തകർന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയം പാറക്കാമലയിൽ ഉരുൾപൊട്ടി. ശക്തമായ മലവെള്ളപ്പാച്ചലിൽ പ്രദേശത്തെ രണ്ട് റോഡുകൾ ഒലിച്ചുപ്പോയി. നിരവധി പേരുടെ കൃഷിയിടങ്ങളും ചെളിനിറഞ്ഞു നശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ആയിരുന്നു ഉരുൾപൊട്ടൽ. പ്രദേശത്തെ പല വീടുകളും അപകട ഭീഷണിയിലാണ്. കൂറ്റൻ പാറക്കല്ലുകളും മണ്ണും കിലോമീറ്ററോളം താഴേക്ക് പതിച്ചു. ഇരിട്ടി തഹസിൽദാർ അടക്കമുള്ള റവന്യൂ സംഘം സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമെങ്കിൽ സുരക്ഷയുടെ ഭാഗമെന്ന നിലയിൽ പ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=FtiI7LHLv-4