ഒരു കൈ സഹായവുമായി യൂബറും…

Jaihind Webdesk
Saturday, August 18, 2018

പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ക്കായി യൂബറിന്‍റെ സൌജന്യ സേവനം. കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് യൂബറിന്‍റെ ഈ സേവനം പ്രയോജനപ്പെടുത്താം.

ഇതിനായി യൂബര്‍ ആപ്പിലെ ഫ്ളഡ് റിലീഫ് (FLOOD RELIEF) എന്ന ഓപ്ഷന്‍ ഉപയോഗപ്പെടുത്താം. യൂബര്‍ ടാക്സി എത്തി ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വസ്തുക്കള്‍ സൌജന്യമായി എത്തിച്ചുനല്‍കും. സാധനങ്ങള്‍ ലോഡ് ചെയ്യാന്‍ സഹായിച്ചാല്‍ മാത്രം മതി. സേവനം തികച്ചും സൌജന്യമായിരിക്കും.