ഇടുക്കിയില്‍ ആശങ്കയുടെ ജലനിരപ്പുയരുന്നു; ഓറഞ്ച് അലര്‍ട്ട്

Jaihind News Bureau
Monday, July 30, 2018

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 2395 അടി ആയതിനെ തുടർന്നാണ് തീരുമാനം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

അതേസമയം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്നുവിടാനൊരുങ്ങുന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.