അഭിമന്യു കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്

Jaihind News Bureau
Saturday, July 14, 2018

മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്. തിങ്കളാഴ്ച മഹാരാജാസ് കോളജിനു മുന്നിൽ കെ.എസ്.യു ഏകദിന ഉപവാസം സംഘടിപ്പിക്കും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്ത് പറഞ്ഞു.