ശബരിമല തീർഥാടനം : ആദ്യഘട്ട സുരക്ഷ പരിശോധന പൂർത്തിയായി

Jaihind News Bureau
Saturday, July 14, 2018

ശബരിമല തീർഥാടന കാലത്ത് സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള പോലീസിന്‍റെ ആദ്യഘട്ട പരിശോധന പൂർത്തിയായി. ളാഹ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്.

ളാഹ മുതൽ സന്നിധാനം വരെയുള്ള പോലിസിന്‍റെ ആദ്യഘട്ട പരിശോധയാണ് പത്തനംതിട്ട ജില്ല മേധാവി ടി നാരായണന്‍റെ നേതൃത്വത്തിൽ പൂർത്തിയായത്. സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങളാണ് സംഘം വിലയിരുത്തിയത്. അപകട രഹിതമായ യാത്രയ്ക്കും സുഗമമായ ദർശനത്തിനും തീർത്ഥാടകരെ സഹായിക്കാൻ തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പോലീസ് മുൻഗണന നൽകുന്നത്.

തീർത്ഥാടകർ കൂടുതലയായി ഒത്തു കൂടുന്ന സ്ഥലങ്ങൾ, പാർക്കിംങ്ങ് ഗ്രൗണ്ടുകൾ
മകരജ്യോതി ദർശനത്തിനുള്ള പോയിന്‍റുകൾ എന്നിവിടങ്ങളിലെ നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് സംഘം വിലയിരുത്തുകയും അധികമായി ഏർപ്പെടുത്തേണ്ട ക്രമീകരണളെപ്പറ്റിയുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യ്തു. ഈ റിപ്പോർട്ട് അടിയന്തര നടപടികൾക്കായി തിരുവതാംകുർ ദേവസ്വം ബോർഡിനും മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്കും ഉടൻ നൽകും. ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം തീർത്ഥാടക സൗഹൃദമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടത്.

https://www.youtube.com/watch?v=J2L_1K7W93E