സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ സർക്കാരിന് ഏകോപനത്തിലും മുന്നോരുക്കത്തിലും വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുനഃരധിവാസത്തിലും പുനർനിർമാണത്തിലും വീഴ്ച ആവർത്തിക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ പറഞ്ഞു.
പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി കേന്ദ്രത്തോട് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയെ കാണാൻ സർവകക്ഷി സംഘത്തെ അയക്കണം. നഷ്ട്ട പരിഹാരം സമയബന്ധിതമായി നടപ്പിലാക്കണം.
ദുരിതാശ്വാസ ക്യാമ്പുകളിലെ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന് ഏകോപനത്തിലും മുന്നോരുക്കത്തിലും വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വീട് നഷ്ട്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപ അപര്യാപ്തമാണ്. വിദഗ്ദ സംഘത്തിന് രൂപം നല്കി വീടുകൾ നിർമിച്ചുനൽകണമെന്നും പുനരധിവാസത്തിലും പുനർനിർമാണത്തിലും വീഴ്ച ആവർത്തിക്കരുതെന്നും എം.എം ഹസൻ ചൂണ്ടിക്കാട്ടി.
അതേ സമയം കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയാറാകണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയും വ്യക്തമാക്കി.