ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കെ.പി.സി.സി നേതൃയോഗം 30ന്

Monday, August 27, 2018

 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പുനഃരധിവാസ പ്രവര്‍ത്തനങ്ങളെ ചര്‍ച്ച ചെയ്യാനുമായി കെ.പി.സി.സി.യുടെ നേതൃയോഗം ചേരും. ഓഗസ്റ്റ് 30 വ്യാഴാഴ്ച വൈകുന്നേരം 3.30 ന് ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്.

കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ് എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, പോഷക സംഘടനാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.