മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്നതനുസരിച്ച് ജനങ്ങള്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കനത്ത മഴയെ തുടര്‍ന്ന് 137.4 അടിയായി മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ രാത്രി തുറക്കാന്‍ സാധ്യതയുണ്ട്. നിയന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യതയാണ് ഇടുക്കി ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്.
റവന്യു, പോലീസ്, ഫയര്‍ഫോഴ്സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിര്‍ദ്ദേശാനുസരണം ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ഇതുമായി ബന്ധപ്പെട്ട് എല്ലാ തയ്യാറെടുപ്പുകളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദുരന്തത്തെ എല്ലാവരും ഒരേ മനസോടെ നേരിടാന്‍ തയ്യാറെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.