കെ റെയില്‍ പ്രതിഷേധം : കളക്ടറേറ്റിനുള്ളില്‍ അതിരടയാള കല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ; സംഘർഷം

സില്‍വർ ലൈന്‍ പദ്ധതിക്കെതിരെ കോട്ടയം കളക്ടറേറ്റിനകത്ത് അതിരടയാള കല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കളക്ടറേറ്റ് വളപ്പില്‍ ചാടിക്കടന്ന പ്രവർത്തകർ കെ റെയില്‍ സർവ്വേകല്ല് നാട്ടുകയായിരുന്നു. പിന്നാലെ പോലീസ് ലാത്തിവീശിയതോടെ സ്ഥലത്ത് സംഘർഷമായി.

കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ചിന്തു കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ്, രാഹുൽ മറിയപ്പള്ളി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

 

 

Comments (0)
Add Comment