കോഴിക്കോട് ബാലുശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

 

കോഴിക്കോട്: ബാലുശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൂനൂർ കരിങ്കുറ്റിയിൽ അബ്ദുൽ അസീസിന്‍റെ മകൻ മിജാസാണ് (22) മാരക ലഹരിവസ്തുക്കളുമായി പിടിയിലായത്. ബാലുശേരി സബ് ഇൻസ്പെക്ടർ റഫീഖിന്‍റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

ബാലുശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പൂനൂർ കേന്ദ്രീകരിച്ചുകൊണ്ട് യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മൂന്നുവർഷത്തോളം ആയി മാരക മയക്കുമരുന്നായ എം ഡി എം എ വിതരണം നടത്തിയിരുന്നയാളാണ് മിജാസെന്ന് പോലീസ് പറയുന്നു.  എംഡിഎംഎയുടെ പ്രധാന വില്‍പ്പനക്കാരനായ മിജാസിനെ പിടികൂടുന്നതിനായി നാലുമാസത്തോളം ആയി പോലീസ് ശ്രമിച്ചു വരികയായിരുന്നു. 0.42 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽ നിന്നും പിടികൂടിയത്.

Comments (0)
Add Comment