കടയിൽ കയറി യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി അലന്‍ അറസ്റ്റില്‍

Thursday, May 16, 2024

 

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടയിൽ കയറി യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അലനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കൊച്ചിയെ നടുക്കിയ കൊലപാതകം നടന്നത്.  കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബിനോയ്‌ സ്റ്റാൻലി എന്ന യുവാവാണ് കുത്തേറ്റു മരിച്ചത്.

അയല്‍വാസിയായ അലന്‍ മുൻവൈരാഗ്യത്തെ തുടർന്നാണ് ബിനോയിയെ കുത്തികൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. ബിനോയിയെ കുത്തി കൊലപ്പെടുത്തിയ ശേഷം അലൻ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും വെച്ചുള്ള അന്വേഷണത്തിലാണ് പോലീസ് അലനെ പിടികൂടിയത്.