തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ദേശാഭിമാനി നടത്തിയ പപ്പു പരാമര്‍ശത്തിലും തന്റെ അഭിമുഖം വളച്ചൊടിച്ചതിലുമുള്ള അതൃപ്തിയും എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്റെ സി.പി.എം സംസ്ഥാന നേതൃത്വത്തെ അറിയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം സംസ്ഥാന നേതൃത്വമാണ് പരിശോധിക്കേണ്ടത് എന്നാണ് യെച്ചൂരി പ്രതികരിച്ചത്. പപ്പു പരാമര്‍ശം വന്ന അതേ ദിവസം തന്നെയാണ് പാര്‍ട്ടി പത്രത്തിന്റെ എഡിറ്റ് പേജില്‍ യെച്ചൂരിയുടെ അഭിമുഖവും വന്നത്. ഈ അഭിമുഖത്തില്‍ യെച്ചൂരി പറയാത്ത കാര്യം വന്നു വെന്നാണ് പരാതി.
2004 ലെ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് കൂടി പങ്കാളിത്തമുള്ള സര്‍ക്കാറിനെ പിന്തുണക്കുമെന്ന് സി പി എം വ്യക്തമാക്കിയിരുന്നു.എന്നിട്ടും കേരളത്തില്‍ 20 ല്‍ 18 സീറ്റ് കിട്ടിയെന് യെച്ചൂരി പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 2004ല്‍ മാത്രമല്ല, ഒരു തെരഞ്ഞെടുപ്പിലും സി.പി.എം ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസുമായി സഖ്യം വേണം എന്ന യെച്ചൂരി ലൈനിന്റെ പേരിലാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തത്..
ഒടുവില്‍ ഒത്തു തീര്‍പ്പ് ഫോര്‍മുലയില്‍ എത്തുകയായിരുന്നു. അപ്പോള്‍ പോലും കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പിന് മുമ്പ് നേരിട്ട് ധാരണയെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടി ലൈന്‍ ഇത്രയും വ്യക്തമായിട്ടും യെച്ചൂരി ബോധപൂര്‍വ്വം മാറ്റിപ്പറഞ്ഞതെന്നായിരുന്നു സംസ്ഥന നേതൃത്വം തെറ്റിദ്ധരിച്ചത്.എന്നാല്‍ അങ്ങിനെ പറഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും അതുകൂടി പരിശോധിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനു പുറമേ മതനിരപേക്ഷ ബദല്‍ സര്‍ക്കാരില്‍ വാജ്പേയുടെ എന്‍.ഡി.എ സര്‍ക്കാരിനെ ഉള്‍പ്പെടുത്തിയതും വിവാദമായിട്ടുണ്ട്. ഇതിനു പുറമേ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അശ്ലീല ചുവയുള്ള പ്രസംഗത്തിലുള്ള അതൃപ്തിയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സി.പി.എം സംസ്ഥാന നേതൃത്വം വിശദമായി ചര്‍ച്ച ചെയ്ത് എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.