പി.കെ ശശിക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്ന് യെച്ചൂരി; യെച്ചൂരിയെ തള്ളി സിപിഎം പിബി

Jaihind Webdesk
Tuesday, September 4, 2018

പി.കെ ശശിക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷിക്കാൻ സംസ്ഥാന ഘടകത്തിന് നിർദേശം നൽകിയെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ പി.കെ ശശി വിഷയത്തിൽ പ്രതികരിക്കാതെ പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും. മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് പ്രകാശ് കാരാട്ട് ഒഴിഞ്ഞുമാറിയപ്പോൾ പ്രതികരിക്കാനില്ലെന്ന് ബൃന്ദകാരാട്ട് അറിയിച്ചു.

അതേ സമയം, പി.കെ ശശി വിഷയത്തിൽ സിപിഎം കേന്ദ്രനേതൃത്വത്തിൽ ഭിന്നത. സീതാറാം യെച്ചൂരിയെ തള്ളി സിപിഎം പോളിറ്റ്ബ്യൂറോ വാർത്താക്കുറിപ്പ് ഇറക്കി.